Friday, 27 September 2013

ഓര്ക്കാട്ടേരി കമ്മ്യൂണിറ്റി ഹെല്ത്ത് സെന്റര് 
ഏറാമല ഗ്രാമ പഞ്ചായത്ത് CDS കുടുംബശ്രീ ഓണച്ചന്തയില് വെച്ച് നടത്തിയ ജീവിതശൈലീ രോഗ നിര്ണ്ണയ ക്യാമ്പ്








Thursday, 22 August 2013



സ്ക്രബ് ടൈഫസ് രോഗം - കേരളത്തിലെ പുതിയ പകർച്ച  വ്യാധി ഭീഷണി 

ചൂടും ഈർപവും ലഭിക്കുന്ന മദ്ധ്യ  ഏഷ്യൻ , തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളിൽ കാടിനടുത്തുള്ള പ്രദേശങ്ങളിലും, സസ്യ ജാലങ്ങൾ(കുറ്റിച്ചെടികൾ) കൂടുതലുള്ള സ്ഥലങ്ങളിലും മഴക്കാലത്തിന് ശേഷം കണ്ടുവരുന്ന ഒരു രോഗമാണ് സ്ക്രബ് ടൈഫസ്. അടുത്ത കാലത്തായി കേരളം ഉൾപ്പടെയുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ ഇത് കൂടുതലായി കണ്ടുവരുന്നു. തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട്‌ ആറ്റിങ്ങൽ പ്രദേശതുള്ള രോഗികൾ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ 2000 ത്തിൽ ചികിത്സിക്കപ്പെട്ടിരുന്നു. തുടർന്ന് 2006 മുതൽ മലബാർ  പ്രദേശങ്ങളിൽ പല ഭാഗങ്ങളിലായി രോഗം റിപ്പോർട്ട്  ചെയ്തിട്ടുണ്ട്.

ഒറിയന്റിയ സുത് സുഗാമൂഷി  എന്നറിയപ്പെടുന്ന റിക്കറ്റ്സിയൻ വിഭാഗത്തിൽ പെട്ട ബാക്റ്റീരിയകളാണ് രോഗം ഉണ്ടാക്കുന്നത്. ത്രോമ്പിക്കുലോയിഡു് വിഭാഗത്തിൽ പെട്ട  ലെപ്റ്റൊത്രൊംബിധിയം ഡെലിയൻസ് എന്ന ഒരുതരം സൂക്ഷ്മ പരാദമാണ് നമ്മുടെ നാട്ടിൽ രോഗം പകർത്തുന്നത്‌. പൂർണ്ണ വളർച്ചയെത്തിയ പരാദങ്ങൾ മനുഷ്യരെയോ മറ്റു മൃഗങ്ങളെയോ ഉപദ്രവിക്കുന്നില്ല.ഇവ ചെടിയുടെ ഭാഗങ്ങളാണ് ഭക്ഷണമാക്കുന്നത്. എന്നാൽ ഇവയുടെ ലാർവകൾ ജീവികളുടെ തൊലിയുടെ ഭാഗങ്ങളാണ് ഭക്ഷിക്കുന്നത്. ലാർവകൾ ജീവികളുടെ തൊലിയിലേക്ക് അതിന്റെ ദഹനരസം കുത്തിവേക്കുകയും തൊലിയുടെ ഭാഗങ്ങൾ ദ്രവരൂപത്തിലാകുമ്പോൾ വലിച്ചു കുടിക്കുകയുമാണ് ചെയ്യുന്നത്. ഈ ലാർവകൾ സാധാരണയായി എലി, അണ്ണാൻ, മുയൽ തുടങ്ങിയ കരണ്ട് തിന്നുന്ന ജീവികളെയാണ് അക്രമിക്കുന്നതെങ്കിലും അപൂർവമായി മനുഷ്യരെ കടിക്കുകയും അതുവഴി രോഗകാരികളായ സൂക്ഷ്മാണുക്കൾ ശരീരത്തിലേക്ക് കടക്കുകയും ചെയ്യുന്നു. കടിക്കുന്ന സമയത്ത് വേദന ഉണ്ടാകില്ലെങ്കിലും പിന്നീടു 24 മുതൽ 48 മണിക്കൂറിനുള്ളിൽ കടിയേറ്റ ഭാഗത്ത് ചൊറിച്ചിലും ചെറിയ തിണർപ്പും കാണുന്നു. ഇത് പിന്നീട് വെള്ളം നിറഞ്ഞ കുമിളയായും, ഏതാനും ദിവസങ്ങൾക്ക്  ശേഷം 5 മുതൽ 20 മില്ലി മീറ്റർ വരെ വ്യാസമുള്ളതുമായ പൊറ്റയായി ( trust) മാറ്റുകയും ചെയ്യുന്നു. പൊറ്റയുടെ അരികുകൾ ചുവന്ന നിറത്തിൽ കണ്ടേക്കാം. 

രോഗാണു ശരീരത്തിൽ കടന്നു 6 മുതൽ 21 ദിവസങ്ങൾക്കകം രോഗ ലക്ഷണങ്ങൾ കാണുന്നു.
രോഗം മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് പകരുന്നില്ല.


ലക്ഷണങ്ങൾ 

ആദ്യ ഘട്ടത്തിൽ പനി, തലവേദന, ശരീരവേദന, ചുമ,കണ്ണിനു ചുവപ്പ് നിറം, ഓക്കാനം, ഛർദ്ദി, വയറിളക്കം,ശ്വാസം മുട്ടൽ, കഴല ഭാഗങ്ങളിൽ തടിപ്പ്, തുടങ്ങിയ ലക്ഷണങ്ങൾ കാണുന്നു. ഏതാണ്ട് ഒരാഴ്ചക്ക് ശേഷം ശരീരത്തിൽ  ചുവന്നു തടിച്ച പാടുകൾ ആദ്യം ഉടലിലും പിന്നീട് കൈകാലുകളിലും ഉണ്ടായേക്കാം. (എല്ലാ രോഗികളിലും മുഴുവൻ ലക്ഷണങ്ങളും കാണണമെന്നില്ല ) തുടർന്ന് രോഗാണുക്കൾ ശരീരത്തിലെ പ്രധാന ആന്തരാവയവങ്ങളെ ബാധിച്ചു ന്യുമോണിയ, മയോകാർഡൈറ്റിസ്, മെനിന്ജോഎൻസഫലൈറ്റിസ്, വൃക്കകളുടെ പ്രവർത്തനം നിലക്കൽ, ആമാശയത്തിലും കുടലിലും രക്തസ്രാവം തുടങ്ങിയ ഗുരുതര ലക്ഷണങ്ങൾ ഉണ്ടാക്കുകയും,കൃത്യസമയത്ത് ചികിത്സ ലഭിക്കാതെ വരികയാണെങ്കിൽ രോഗി മരണപ്പെടുകയും ചെയ്യുന്നു. 



രോഗം തിരിച്ചറിയൽ 

രോഗസ്ഥിരീകരണത്തിന് കുറ്റമറ്റ ലബോറട്ടറി പരിശോധനകൾ ഇന്ന് നമ്മുടെ നാട്ടിൽ ലഭ്യമല്ല. വീൽ ഫെലിക്സ്‌ റിയാക്ഷൻ ടെസ്റ്റ്‌ എന്ന പരിശോധന നടത്താറുണ്ടെങ്കിലും ഇതിന്റെ ഫലം തികച്ചും വിശ്വസനീയമല്ല. 

രോഗലക്ഷണങ്ങൾ, പരാദം കടിച്ചടിതിനു ശേഷം ശരീരത്തിൽ  കാണുന്ന പൊറ്റയുടെ നിരീക്ഷണം, രോഗം വരുന്നതിനെ മൂന്നാഴ്ച മുൻപ് മുതലുള്ള രോഗിയുടെ ജോലി സ്വഭാവങ്ങൾ, വീൽ ഫെലിക്സ്‌ ടെസ്റ്റിന്റെയും മറ്റു  ലാബ്‌ പരിശോധനകളുടെയും ഫലങ്ങൾ എന്നിവ കണക്കിലെടുത്ത് രോഗ സ്ഥിരീകരണം നടത്തുന്നു ഡെങ്കിപ്പനി, എലിപ്പനി, മലമ്പനി, ടൈഫോയിഡ്‌ എന്നീ രോഗങ്ങളുടെ ലക്ഷണങ്ങളുമായി ഈ രോഗത്തിന് സമാനതകളുള്ളതിനാൽ ചിലപ്പോൾ  ഇത് തെറ്റിദ്ധരിച്ചു ചികിത്സിക്കപ്പെടാൻ ഇടയായേക്കാം. 

ചികിത്സ 

ഡോക്സീസൈക്ലിൻ , ടെട്രാസൈക്ലിൻ ക്ലോറാം ഫിനിക്കോൾ എന്നീ ആന്റിബയോട്ടിക് മരുന്നുകൾ  രോഗത്തിന് വളരെ ഫലപ്രധമാണ്. രോഗാണുക്കൾ ഡോക്സീസൈക്ലിനെതിരെ പ്രതിരോധം നേടിയ സ്ഥലങ്ങളിൽ റിഫാംപിസിൻ, അസിത്രോമൈസിൻ തുടങ്ങിയ മരുന്നുകളുപയോഗിച്ചു ചികിത്സ നടത്തുന്നു.

മുൻകരുതലുകൾ 

  • പരാദലാർവകൾ ഉണ്ടാകാനിടയുള്ള സ്ഥലങ്ങളിൽ സഞ്ചരിക്കുന്നത് ഒഴിവാക്കുക.
  • റബ്ബർ പ്ലാന്റെഷനുകൾ, കൃഷിയിടങ്ങൾ, സസ്യജാലങ്ങൾ കൂടുതലുള്ള സ്ഥലങ്ങൾ എന്നിവിടങ്ങളിൽ ജോലി ചെയ്യുന്നവർ, ശരീരഭാഗങ്ങൾ മൂടുന്ന വിധത്തിലുള്ള വസ്ത്രങ്ങൾ ധരിക്കുക. (ബെൻസൈൽ ബെൻസോയെറ്റ് ലായനിയിൽ മുക്കിയ വസ്ത്രങ്ങൾ അഭികാമ്യം )
  • പ്രാണികളെ അകറ്റുന്ന ലേപനങ്ങൾ ശരീരത്തിൽ പുരട്ടുക 
  • ഇത്തരം ജോലിക്കാർ ജോലിസ്ഥലത്ത് നിന്ന് തിരിച്ചെത്തിയ ഉടനെ കുളിക്കുക, ഉപയോഗിച്ച വസ്ത്രങ്ങൾ കഴുകുക 
  • വീടിന് ചുറ്റുമുള്ള പഴ്ചെടികൾ വെട്ടി നശിപ്പിക്കുക.
  • എലി നശീകരണ പ്രവർത്തങ്ങൾ നടപ്പിലാക്കുക.
  • രോഗ സാധ്യതകളുള്ള സ്ഥലത്ത് ജോലി ചെയ്യുന്നവർ മുൻകരുതലായി  ഡോക്സീസൈക്ലിൻ ഗുളികകൾ കഴിക്കുന്നത് എലിപ്പനിക്കും, സ്ക്രബ് ടൈഫസ് രോഗത്തിനും പ്രയോജനമാണ്.

ഡോ.പി .എം. രവീന്ദ്രൻ, 
മെഡിക്കൽ ഓഫീസർ 


Wednesday, 21 August 2013

കുന്നുമ്മക്കര  എൽ .പി സുകൂളിൽ വെച്ച് നടത്തിയ പകര്ച്ച വ്യാധികൾ ക്കെതിരെയുള്ള വാർഡ്തല ജനകീയ കൂട്ടായ്മയിൽ ജെ .പി .എച്ച്‌ .എൻ മായാദേവി സംസാരിക്കുന്നു 



പുകയില  വിരുദ്ധ ബോധവൽക്കരണ റാലി 
2013 മെയ്‌ 31 നു ഓർക്കാട്ടേരി ടൌണിലൂടെ നടത്തിയ പുകയില വിരുദ്ധ ബോധവല്ക്കരണ റാലിക്ക് മെഡിക്കൽ ഓഫീസർ ഡോ: രവീന്ദ്രൻ .പി .എം  നേതൃത്വം നൽകുന്നു .

ലോക മുലയൂട്ടൽ  വാരാചരണം 


ഓർക്കാട്ടേരി തെരു  അങ്കണവാടിയിൽ വെച്ച് അമ്മമാർക്കായി നടത്തിയ  ബോധവൽക്കരണ പരിപാടിയിൽ ജെ .പി .എച് .എൻ. ശ്രീമതി .പദ്മജ ക്ലാസ്സെടുക്കുന്നു . ഹെൽത്ത്‌ ഇൻസ്പെക്ടർ ശ്രീ .രതീശൻ.കെ ,ജൂ .ഹെൽത്ത്‌  ഇൻസ്പെക്ടർ ശ്രീ .ടെനിസണ്‍ തോമസ്‌ എന്നിവർ സമീപം .  

                                         എലിപ്പനി ബോധവത്കരണം 




                                              
ദേശീയ തൊഴിലുറപ്പ് പ്രവർത്തകർക്കായി അവരുടെ തൊഴിലിടത്തിൽ വച്ച് എലിപ്പനി രോഗത്തെ കുറിച്ചും പ്രതിരോധ മാർഗങ്ങളെകുറിച്ചും ഓർക്കാട്ടേരി ഹെൽത്ത്‌ ഇൻസ്പെക്ടർ 
ശ്രീ .രതീശൻ .കെ ക്ലാസ്സെടുക്കുന്നു , doxycyclin പ്രതിരോധ ഗുളികകൾ വിതരണം ചെയ്യുന്നു .

Tuesday, 13 August 2013



സംഗമം കലാ സാംസ്കാരിക വേദി & ഗ്രാമീണ ഗ്രന്ഥാലയം ആദിയുരും ഓർക്കാട്ടേരി കമ്മ്യുനിറ്റി ഹെൽത്ത് സെന്ററും സംയുക്താഭിമുക്യത്തിൽ 2013 ആഗസ്റ്റ്‌ 10 ശനിയാഴ്ച നടത്തിയ ആരോഗ്യ ബോധവത്കരണ ക്ലാസും ജീവിത ശൈലീ രോഗ നിര്ണയ ക്യാമ്പും 
ലഹരി വിമുക്ത സമൂഹത്തിന്റ ആവശ്യകതയെ കുറിച്ച് ഓർക്കാട്ടേരി കമ്മ്യുനിറ്റി ഹെൽത്ത് സെന്ററിലെ ജൂനിയർ ഹെൽത്ത്‌ ഇൻസ്പെക്ടർ ശ്രി. ടെന്നിസണ്‍  തോമസ്‌ ക്ലാസ്സ്‌ എടുക്കുന്നു. 

 ലഹരി വിമുക്ത സമൂഹത്തിന്റെ സൃഷ്ടിയിൽ മാതാപിതാക്കളുടെയും സ്ത്രീകളുടെയും പങ്കിനെയും കുറിച്ച് ഓർക്കാട്ടേരി കമ്മ്യുനിറ്റി ഹെൽത്ത് സെന്ററിലെ ഡോ . അജിത്‌ കുമാർ സംസരിക്കുന്നു.

Monday, 12 August 2013

ജാഗ്രത ..........


ഏറാമല ഗ്രാമ പഞ്ചായത്ത്‌ 
ഓർക്കാട്ടേരി കമ്മ്യുണിറ്റി ഹെൽത്ത് സെന്റർ 





പനി ബാധിതർ ഉടൻ വൈദ്യസഹായം തേടുക ........